ഹമാസിന്റെ പുതിയ മേധാവി യഹ്യ സിൻവറിനെയും വധിച്ചു…
ഹമാസ് മേധാവി യഹ്യ സിൻവറിനെ ഇസ്രയേൽ വധിച്ചതായി റിപ്പോർട്ടുകൾ. ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മൂന്ന് പേരിൽ ഒരാൾ യഹ്യയാണെന്നു പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സാധ്യത പരിശോധിക്കുകയാണെന്നു ഇസ്രയേൽ സൈന്യം അറിയിച്ചു.ഒക്ടോബർ ഏഴിലെ ഇസ്രയേൽ ആക്രമണത്തിന്റെ പ്രധാന ആസൂത്രകൻ യഹ്യയാണെന്നു ഇസ്രയേൽ കണക്കാക്കുന്നു. ഇസ്രയേൽ ലക്ഷ്യമിട്ടിരിക്കുന്ന പ്രധാന ഹമാസ് നേതാക്കളിൽ ഒരാൾ കൂടിയായിരുന്നു യഹ്യ.ഹമാസ് രാഷ്ട്രീയ തലവനായിരുന്ന ഇസ്മയിൽ ഹനിയയെ നേരത്തെ ഇസ്രയേൽ വധിച്ചിരുന്നു. ഹനിയക്ക് പിന്നാലെ ഹമാസിന്റെ നേതൃത്വം യഹ്യ ഏറ്റെടുത്തിരുന്നു.