കഴുത്തിലെ മാല ഊരി പണയം വച്ചു…62000 രൂപ നഷ്ടമായി.. ലഭിച്ചത്… പാതിവില തട്ടിപ്പ് മറ്റൊരു തലത്തിലേക്ക്…

പാതി വില തട്ടിപ്പ് കേസില്‍ അനന്തുകൃഷ്ണന്‍ വിതരണം ചെയ്ത ഉത്പനങ്ങളും ഗുണനിലവാരമില്ലാത്തവയെന്ന് കണ്ടെത്തല്‍. നൽകിയ തയ്യൽ മെഷീൻ ദിവസങ്ങൾക്കുള്ളിൽ തകരാറിലായി. ആറു മാസത്തിനകം തയ്യൽ മെഷീൻ ഉപയോഗശൂന്യമായി. കൊച്ചി ഞാറയ്ക്കലിലും നിരവധി സ്ത്രീകൾക്ക് പണം നഷ്ടപ്പെട്ടു. വെള്ളക്കെട്ട് ഉള്ള സ്ഥലങ്ങളിൽ ബൈക്ക് വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയെന്ന് പരാതിക്കാര്‍ പറഞ്ഞു.

വടക്കൻ പറവൂരിൽ മൊത്തം ഉള്ളത് 500 പരാതികൾ.  ബൈക്ക് വേണമെങ്കിൽ മണിക്കൂറുകൾക്കുളിൽ പൈസ അടക്കണം എന്ന് ആവശ്യപ്പെട്ടു. പലരും പണം അടച്ചത് സ്വർണം പണയം വെച്ചും വായ്പ എടുത്തുമെന്നും തട്ടിപ്പിനിരയായവര്‍ പറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളില്‍ നഗര ഗ്രാമ വ്യത്യാസമില്ലാതെയാണ് അനന്തു കൃഷ്ണന്‍ നാഷണല്‍ എന്‍ ജി ഒ കോണ്‍ഫിഡറേഷന്‍ വഴി തട്ടിപ്പ് ശൃംഖല വിപുലീകരിച്ചത്. 

ജനസേവാ സംരക്ഷണ സമിതി വഴിയാണ് ഞാറയ്ക്കലിലെ വീട്ടുകാരായ അമ്മമാരെ ഉള്‍പ്പെടെ അനന്തു കൃഷ്ണന്‍ ബന്ധപ്പെടുന്നത്. ബൈക്കും തയ്യല്‍ മെഷീനും ഉള്‍പ്പെടെയായിരുന്നു വാഗ്ദാനങ്ങളുടെ പട്ടികയില്‍ ഉണ്ടായിരുന്നത്. 62,000 രൂപയോളം നഷ്ടം വന്നതായി വീട്ടമ്മ പറഞ്ഞു. 

Related Articles

Back to top button