പകുതി വില തട്ടിപ്പ്…ജസ്റ്റിസ് സിഎന്‍ രാമചന്ദ്രനെതിരെ രണ്ട് കേസുകള്‍ കൂടി…
പകുതി വില തട്ടിപ്പ് കേസ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രനെതിരെ ബാലുശ്ശേരിയില്‍ രണ്ട് കേസ് രജിസ്റ്റര്‍ ചെയ്തു. യങ് മാന്‍ സ്‌പോര്‍ട്‌സ് ക്ലബ്, കാന്തപുരം മുദ്ര ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്. കേസിലെ മൂന്നാം പ്രതിയാണ് സിഎന്‍ രാമചന്ദ്രന്‍. എന്‍ജിഒ കോണ്‍ഫെഡറേഷന്‍ രക്ഷാധികാരി എന്ന നിലയിലാണ് കേസെടുത്തത്. ആനന്ദ് കുമാര്‍, അനന്തു കൃഷ്ണൻ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. തട്ടിപ്പ് കേസില്‍ ബാലുശ്ശേരിയില്‍ ഇന്ന് നാല് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.