പാതിവില തട്ടിപ്പ് കേസ്…അനന്തു കൃഷ്ണന്റെ ജാമ്യ അപേക്ഷയിൽ വിധി പറയുന്നത് മാറ്റിവെച്ചു…കരണമിതൊക്കെ…

പാതിവില തട്ടിപ്പ് കേസിൽ പ്രതി അനന്തു കൃഷ്ണന്റെ ജാമ്യ അപേക്ഷയിൽ വിധി പറയുന്നത് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി മാറ്റിവെച്ചു. 71 ലക്ഷം രൂപ പരാതിക്കാർക്ക് നൽകിയിരുന്നതായും നിലവിൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കില്ല എന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേസിൽ ആരോപണം നേരിടുന്ന കോൺഗ്രസ് നേതാവ് ലാലി വിൻസെന്റാണ് അനന്തുവിനായി ഹാജരായത്.

പോലീസ് കേസ് ശരിയല്ല എന്ന് അഭിഭാഷക ലാലി വിൻസെന്റ് പറഞ്ഞു. പൊലീസ് എടുത്ത കേസിൽ വലിയ അനാസ്ഥകളുണ്ട്. ആകെ മൂവാറ്റുപുഴയിൽ കൊടുക്കാൻ ഉള്ളത് 55 ലക്ഷം മാത്രം. ഏഴര കോടി എന്ന കണക്ക് എങ്ങനെ വന്നുവെന്ന് അഭിഭാഷക ചോദിച്ചു. അനന്തു പോലീസിനോട് എല്ലാം പറഞ്ഞു. ഡയറിയിൽ എല്ലാം ഉണ്ട്. അത് പോലീസ് കസ്റ്റഡിയിൽ ഉണ്ട്. പറഞ്ഞതെല്ലാം കള്ളമല്ലെന്നും അശോകയിൽ നിന്ന് അനന്തുവിന്റെ ഡയറിപൊലീസ് കസ്റ്റഡിയിൽ എടുത്തുവെന്നും ലാലി വിൻസെന്റ് വ്യക്തമാക്കി.

Back to top button