പാതിവില തട്ടിപ്പ് കേസ്…മുഖ്യപ്രതി കെ എൻ ആനന്ദ്കുമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും…
പാതിവില തട്ടിപ്പ് കേസിൽ മുഖ്യപ്രതി കെ എൻ ആനന്ദ്കുമാർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയിൽ. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും ഒരുമിച്ച് പരിഗണിക്കണമെന്നും ആവശ്യം. ജസ്റ്റിസ് സിപി മുഹമ്മദ് നിയാസിന്റെ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.പാതിവില തട്ടിപ്പിൽ സംസ്ഥാനത്തുടനീളം 750ലധികം കേസുകൾ ഇതുവരെ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. എല്ലാ കേസുകളും സമാന സ്വഭാവത്തിലുള്ളതാണ്. ക്രിമിനൽ നിയമത്തിലെ സമാന വകുപ്പുകളാണ് എല്ലാ കേസിലും ചുമത്തിയതെന്നുമാണ് കെഎൻ അനന്ദ് കുമാറിന്റെ ഹർജിയുടെ ഉള്ളടക്കം. താൻ ഹൃദ്രോഗത്തിന് ചികിത്സയിലിരിക്കുന്ന രോഗിയാണെന്ന് ആനന്ദകുമാർ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.