എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും,  മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ലോകത്തെ മാറ്റിമറിക്കുമ്പോള്‍, തൊഴില്‍ വിപണിയില്‍ ആശങ്കയേറുന്നു. 2025-ന്റെ ആദ്യ പകുതി പിന്നിടുമ്പോള്‍ മാത്രം ഐടി മേഖലയില്‍ 50,000-ത്തിലധികം പേര്‍ക്ക് ജോലി നഷ്ടമായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രമുഖ കമ്പനികളായ ആമസോണ്‍, മൈക്രോസോഫ്റ്റ്, ഐബിഎം എന്നിവരെല്ലാം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എഐയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയാണ്. ചലഞ്ചര്‍, ഗ്രേ ആന്‍ഡ് ക്രിസ്മസ് എന്ന കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തിന്റെ കണക്കനുസരിച്ച്, ഈ വര്‍ഷം ഇതുവരെ 54,883 പേരെയാണ് വിവിധ കമ്പനികള്‍ പിരിച്ചുവിട്ടത്. ഇതിന് പ്രധാന കാരണമായി കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത് എഐയുടെ കടന്നുവരവാണ്.

Related Articles

Back to top button