കുടുംബ സംഗമത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ അപകടം.. സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം…
bike accident in chalakudy brothers died
ബൈക്കപകടത്തിൽ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. പട്ടി മറ്റം സ്വദേശികളായ സുരാജ് (32), സിജീഷ് (26) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ തൃശൂര്‍ ചാലക്കുടിയില്‍ പോട്ട നാടുകുന്ന് വെച്ചാണ് അപകടമുണ്ടായത്.മുരിങ്ങൂരിലുള്ള ബന്ധുവീട്ടിൽ കുടുംബസമേതമുള്ള ഒത്തുചേരലിൽ പങ്കെടുത്ത് വീട്ടിലേക്ക് തിരിച്ചുപോകുന്നതിനിടെയാണ് അപകടമുണ്ടായത്.
കൊടകര ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് റോഡരികിലെ മൈൽകുറ്റിയിലിടിച്ചശേഷം നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് കയറുകയായിരുന്നു. അപകടത്തിനുശേഷം ഇരുവരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാലക്കുടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ബൈക്ക് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.