30 ദിവസത്തില്‍മുടികൊഴിച്ചില്‍ മാറാൻ.. ഒരു അടിപൊളി ടിപ്പ്.. വളരാനും ഇതുമതി…

മുടി കൊഴിച്ചിൽ തടയാനും, മുടി വളരാനുമായി പല പല പരീക്ഷണങ്ങൾ നടത്തുന്നവരാണ് നമ്മളിൽ അധികവും. കയ്യില്‍ കിട്ടുന്ന പല ഹെയര്‍ പായ്ക്കുകളും പരീക്ഷിയ്ക്കും, പരസ്യത്തില്‍ കാണുന്ന ഉല്‍പന്നങ്ങള്‍ വാങ്ങി പരീക്ഷിയ്ക്കും,എന്നാൽ പണം നഷ്ടമാകുന്നതല്ലാതെ ഗുണം ഉണ്ടാകാറില്ല പലപ്പോളും.വാസ്തവത്തില്‍ ചില അടിസ്ഥാനകാര്യങ്ങളില്‍ ശ്രദ്ധ വച്ചാല്‍ തന്നെ മുടി കൊഴിച്ചില്‍ മാറാനും മുടി വളരാനും വഴിയുണ്ട്.ചില ടിപ്‌സുകൾ ഇതാ…

മുടി ദിവസവും കഴുകണ്ട..

മുടി ദിവസവും കഴുകണോ വേണ്ടയോ, എതാണ് മുടിയുടെ ആരോഗ്യത്തിന് നല്ലതെന്ന സംശയം പലര്‍ക്കുമുണ്ടാകും. വാസ്തവത്തില്‍ മുടി ദിവസവും കഴുകേണ്ടതില്ല. . കാരണം കുളിയ്ക്കുമ്പോഴും ഇതിന് ശേഷവും വേണ്ട രീതിയില്‍ പരിപാലിച്ചില്ലെങ്കില്‍ മുടി കൊഴിയാന്‍ സാധ്യതയേറെയാണ്. ഇതിനാല്‍ രണ്ടു ദിവസം കൂടുമ്പോഴോ മറ്റോ മുടി കഴുകിയാല്‍ മതിയാകും.

മുടിയുടെ തരം നോക്കി​

ആരോഗ്യകരമായ നാച്വറല്‍ ഹെയര്‍ മാസ്‌കുകള്‍ ഇടയ്ക്ക് ഉപയോഗിയ്ക്കാം. മുടിയുടെ തരം നോക്കി ഉപയോഗിയ്ക്കുക. ഉദാഹരണത്തിന് വല്ലാതെ വരണ്ട മുടിയുള്ളവര്‍ ഹെന്ന പോലുള്ളവ ഉപയോഗിയ്ക്കുമ്പോള്‍ മുടിയ്ക്ക് എണ്ണമയം നല്‍കുന്ന കൂട്ടുകള്‍ കൂടി ചേര്‍ക്കണം. ഓയില്‍ മസാജ് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്യുന്നത് നല്ലതാണ്.

​മുടി ഉണക്കുമ്പോള്‍ ശ്രദ്ധിക്കുക..

നനഞ്ഞ മുടി ഉണക്കുമ്പോള്‍ ശ്രദ്ധ വേണം. ഹെയര്‍ഡ്രയര്‍ ഉപയോഗിയ്ക്കരുത്. മുടി വല്ലാതെ അമര്‍ത്തി തോര്‍ത്തരുത്. നനഞ്ഞ മുടി ചീകരുത്. മുടിത്തുമ്പ് വെട്ടുന്നത് മുടിയുടെ ആരോഗ്യം സംരക്ഷിയ്ക്കാന്‍ നല്ലതാണ്. ഇതുപോലെ സില്‍ക് തലയിണക്കവറുകള്‍ ഉപയോഗിയ്ക്കാം. ഇത് മുടി നഷ്ടപ്പെടുന്നത് കുറയ്ക്കും. മുടി വല്ലാതെ ഇറുക്കിക്കെട്ടരുത്. മുടിയ്ക്കും ഓക്‌സിജന്‍ വേണം. സ്‌ട്രെസ് പോലുള്ളവ ഒഴിവാക്കുക.

Related Articles

Back to top button