ഏപ്രില്‍ ഒന്നുമുതൽ ആറ് മാസത്തേക്ക് ഗുരുവായൂർ മേൽശാന്തിയായി തിരഞ്ഞെടുത്തത്..
ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി മലപ്പുറം എടപ്പാള്‍ കവപ്രമാറത്ത് മന അച്യുതന് നമ്പൂതിരി(52)യെ തെരഞ്ഞെടുത്തു. യോഗ്യരായ 38 പേരില്‍നിന്ന് നറുക്കെടുപ്പിലൂടെയാണ് അച്യുതന് നമ്പൂതിരിയെ ഏപ്രില്‍ ഒന്നുമുതല്‍ അടുത്ത ആറുമാസത്തേക്കുള്ള മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. നാലാം തവണയാണ് അച്യുതന് നമ്പൂതിരി മേല്‍ശാന്തിയാകാന്‍ അപേക്ഷ നല്‍കുന്നത്.
വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സംസ്കൃതം അധ്യാപകനാണ് ഇദ്ദേഹം. കവപ്ര മാറത്ത് മന നീലകണ്ഠന് നമ്പുതിരിയുടേയും പാര്‍വതി അന്തര്‍ജനത്തിന്റേയും മകനാണ്. ഭാര്യ: നിസ (മാറഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക), മകന്: കൃഷ്ണദത്ത്. ഇന്ന് ഉച്ച പൂജക്ക് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശന് നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിലായിരുന്നു മേല്‍ശാന്തിയെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ്.