ഗുരുവായൂര്‍ ദേവസ്വം ക്ലര്‍ക്ക് പരീക്ഷ 13ന്…
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂര്‍ ദേവസ്വത്തിലെ ക്ലര്‍ക്ക് (കാറ്റഗറി \w01/2025), തസ്തികയിലേക്കുള്ള ഒഎംആര്‍ പരീക്ഷ ജൂലൈ 13 ന് ഉച്ച കഴിഞ്ഞ് 1.30 മുതല്‍ 3.15 വരെ തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളില്‍ നടക്കും. ഒഎംആര്‍ പരീക്ഷ എഴുതുന്ന ഭിന്നശേഷിക്കാരായ (40 ശതമാനത്തിനു മുകളില്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്ക്രൈബിനെ ആവശ്യമുണ്ടെങ്കില്‍ പരീക്ഷാ തീയതിയ്ക്ക് ഏഴ് ദിവസം മുന്‍പ് (ജൂലൈ 5) ഇ-മെയില്‍ വഴിയോ (kdrbtvm@gmail.com), കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ഓഫീസില്‍ നേരിട്ട് എത്തിയോ അപേക്ഷ സമര്‍പ്പിക്കണം.
പരീക്ഷയുടെ ഹാള്‍ ടിക്കറ്റ്, മെഡിക്കല്‍ ബോര്‍ഡ് നല്കുന്ന നിശ്ചിത മാതൃകയിലുള്ള ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിനോടൊപ്പം ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിലെ ഡോക്ടര്‍മാര്‍ നല്കുന്ന ”എഴുതുവാന്‍ ബുദ്ധിമുട്ടുണ്ട്” എന്ന് കാണിച്ച് കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് സഹിതം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ മാത്രമേ സ്ക്രൈബിനെ അനുവദിക്കുന്നതിന് വേണ്ടി പരിഗണിക്കുകയുള്ളു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kdrb.kerala.gov.in.