തലയിൽ എണ്ണ തേയ്ക്കാത്തതിന് വിദ്യാർഥിനിയുടെ മുടി ബ്ലേഡ് കൊണ്ട് മുറിച്ചു… അധ്യാപകനെ പിരിച്ചുവിട്ടു…

തലയിൽ എണ്ണ പുരട്ടാത്തതിന് അധ്യാപകൻ വിദ്യാർഥിനിയുടെ മുടി മുറിച്ചു. ഗുജറാത്ത് ജാംനഗറിലെ സ്വാമിനാരായൺ ഗുരുകുൽ സ്‌കൂളിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പരാതി ഉയർന്നതിന് പിന്നാലെ പരാതിയെ തുടർന്ന് അധ്യാപനെ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തു.

ഹെയർ ഓയിൽ പുരട്ടിയിരുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ബ്ലേഡ് ഉപയോഗിച്ചാണ് അധ്യാപകൻ കുട്ടിയുടെ മുടി മുറിച്ചത്. സംഭവത്തെത്തുടർന്ന് മാതാപിതാക്കൾ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് രേഖാമൂലം പരാതി നൽകുകയും വിദ്യാഭ്യാസ വകുപ്പ് ഉടൻ നടപടി സ്വീകരിക്കുകയുമായിരുന്നു. മുൻപും വിവാദങ്ങളിലൂടെ വാർത്തകളിൽ ഇടംപിടിച്ചിട്ടുള്ള സ്കൂളാണ് ഗുരുകുൽ സ്‌കൂൾ. സ്കൂളിലെ ശിക്ഷാരീതി കഠിനമാണെന്ന് വിദ്യാർഥിയുടെ അമ്മ അഞ്ജലിബെൻ ഗന്ധ പറഞ്ഞു. “കുട്ടികൾ പലപ്പോഴും സ്കൂളിൽ നിസ്സാരകാര്യങ്ങൾക്ക് ശിക്ഷിക്കപ്പെടുന്നു. ഒരു കുട്ടി ഒരു പുസ്തകം മറന്നുപോയാൽ പോലും അവരെ ക്രൂരമായി ശിക്ഷിക്കുകയാണ്. സ്കൂളിൻറെ പേര് കേട്ടാൽ പോലും കുട്ടികൾക്ക് ഭയമാണ്” അഞ്ജലി കൂട്ടിച്ചേർത്തു.

Related Articles

Back to top button