മതിൽ ഇടിഞ്ഞുവീണു..ഏഴ് നിർമാണ തൊഴിലാളികൾക്ക് ദാരുണാന്ത്യം…
ഭൂഗർഭ ടാങ്കിനായി കുഴി കുഴിക്കുന്നതിനിടെ മതിൽ ഇടിഞ്ഞുവീണ് ഏഴ് നിർമാണ തൊഴിലാളികൾ മരിച്ചു.കൂടുതൽ തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന ആശങ്കയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.ഗുജറാത്തിലെ മെഹ്സാന ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 37 കിലോമീറ്റർ അകലെ കാഡി ടൗണിന് സമീപം തൊഴിലാളികൾ ഭൂഗർഭ ടാങ്കിനായി കുഴി കുഴിക്കുന്നതിനിടെയാണ് സംഭവം.മതിൽ തകർന്നതിനെ തുടർന്ന് തൊഴിലാളികൾ മണ്ണിനടിയിൽ ജീവനോടെ കുഴിച്ചുമൂടപ്പെടുകയായിരുന്നു. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.