ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് ഗുജറാത്ത്… 10 വിക്കറ്റിന്റെ ആവേശകരമായ വിജയം…
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ്. 10 വിക്കറ്റിന്റെ ആവേശകരമായ ജയമാണ് ഗുജറാത്ത് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഗുജറാത്ത് ടൈറ്റൻസ് ലക്ഷ്യത്തിലെത്തി.
മറുപടി ബാറ്റിംഗിൽ സായ് – ഗിൽ സഖ്യം ഡൽഹിക്ക് ഒരു ചാൻസ് പോലും കൊടുത്തില്ല. നാല് സിക്സും 12 ഫോറും ഉൾപ്പെടുന്നതാണ് സായിയുടെ ഇന്നിംഗ്സ്. ഗിൽ ഏഴ് സിക്സും മൂന്ന് ഫോറും നേടി. ഡൽഹിക്ക് വേണ്ടി രാഹുലിന് പുറമെ അഭിഷേക് പോറൽ (19 പന്തിൽ 30), അക്സൽ പട്ടേൽ (16 പന്തിൽ 25) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങൾ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡൽഹിക്ക് പതിഞ്ഞ തുടക്കമായിരുന്നു. നാലാം ഓവറിൽ തന്നെ ഫാഫ് ഡു പ്ലെസിസിന്റെ (5) വിക്കറ്റ് നഷ്ടമായി. അർഷദ് ഖാന്റെ പന്തിൽ മുഹമ്മദ് സിറാജിന് ക്യാച്ച് നൽകിയാണ് ഫാഫ് മടങ്ങിയത്. അപ്പോൾ 16 റൺസ് മാത്രമാണ് സ്കോർബോർഡിലുണ്ടായിരുന്നത്.
പിന്നാലെ പോറൽ – രാഹുൽ സഖ്യം 90 റൺസ് കൂട്ടിചേർത്തു. ഈ കൂട്ടുകെട്ട് തന്നെയാണ് ഡൽഹിയുടെ ഇന്നിംഗ്സിന്റെ നട്ടെല്ലായത്. എന്നാൽ 12-ാം ഓവറിൽ പോറൽ മടങ്ങി. തുടർന്നെത്തിയ അക്സറും ഭേദപ്പെട്ട സംഭാവന നൽകി. രാഹുലിനൊപ്പം 45 റൺസ് ചേർക്കാൻ അക്സറിന് സാധിച്ചു. അക്സറിനെ പ്രസിദ്ധ് മടക്കിയെങ്കിലും ട്രിസ്റ്റൺ സ്റ്റബ്സിനെ (10 പന്തിൽ പുറത്താവാതെ 21) കൂട്ടുപിടിച്ച് രാഹുൽ ഡൽഹിയെ 200ന് അടുത്തെത്തിച്ചു. നാല് സിക്സും 14 ഫോറും ഉൾപ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്.