കൊച്ചിയിൽ 8.36 കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ……

കൊച്ചി: ആലുവയിൽ വൻ കഞ്ചാവ് വേട്ട. എട്ട് കിലോയിലധികം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ എക്സൈസും ആർപിഎഫും ചേർന്ന് പിടികൂടി. മുർഷിദാബാദ് സ്വദേശിയായ യാരു ദീൻഷേഖ് ആണ് പിടിയിലായത്.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡും ആലുവ ആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.

എക്സൈസ് ഇൻസ്പെക്ടർ ഡി.എസ്. അരുണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ആർപിഎഫ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ഫിലിപ്പ് ജോൺ, സുരേന്ദ്രൻ കെ., വിഹാൻ, പ്രിവന്റീവ് ഓഫീസർ ടി.എസ്. പ്രതീഷ്, ശ്യാം കുമാർ, സിവിൽ എക്സൈസ് ഓഫീസർ ജിജോ അശോക്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിജി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പിടികൂടിയ ലഹരിവസ്തുവിന്റെ ഉറവിടത്തെക്കുറിച്ചും ഇത് ആർക്ക് വേണ്ടിയാണ് എത്തിച്ചതെന്നതിനെക്കുറിച്ചും ഉദ്യോഗസ്ഥർ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Related Articles

Back to top button