അരൂരിൽ യുവാവ് പിടിയിൽ.. യുവാവിന്റെ കയ്യിൽ നിന്നും പിടികൂടിയത്…

പുതുവത്സരത്തോടനുബന്ധിച്ച് തൊഴിലാളികൾക്കിടയിൽ വിൽപ്പനക്കായി എത്തിച്ച വിദേശ മദ്യവുമായി അതിഥി തൊഴിലാളി പിടിയിൽ.അതിഥി തൊഴിലാളികൾക്കിടയിൽ വിദേശ മദ്യ വില്പന നടത്തിയ ആളെ അരൂർ പോലീസാണ് അറസ്റ്റ് ചെയ്തത്.ആസാം ഡിബ്രുഗാഹ് സ്വദേശിയായ ബസന്ത ഗോഗോയ് (35)ആണ് 22 ലിറ്റർ വിദേശമദ്യവും പത്തു കുപ്പി ബിയറുകളുമായി അരൂർ പോലീസിന്റെ പിടിയിലായത്. പുതുവത്സരത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം പ്രത്യേകം പട്രോളിങ് ടീമിനെ നിയോഗിച്ചിരുന്നു. ഇവരാണ് ചന്തിരൂർ പഴയ പാലത്തിന് സമീപം അന്യസംസ്ഥാന തൊഴിലാളികൾക്ക് മദ്യ വില്പന നടത്തിക്കൊണ്ടിരുന്ന ബസന്തിനെ പിടികൂടിയത്. തുടർന്ന് ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട് റെയ്ഡ് ചെയ്യുകയായിരുന്നു.

തോപ്പുംപടി, തൈക്കാട്ടുശ്ശേരി, അഴീക്കൽ തുടങ്ങിയ ബീവറേജുകളിൽ നിന്നും മദ്യം വാങ്ങി ഉയർന്ന വിലയ്ക്ക് ആളുകൾക്ക് നൽകുകയാണ് ഇയാൾ ചെയ്തിരുന്നത്.

Related Articles

Back to top button