ചില്ലറ വിൽപ്പനക്കായി കൊണ്ടു വന്ന ഹെറോയിനുമായി ആലപ്പുഴയിൽ അതിഥി തൊഴിലാളി പിടിയിൽ…

മാന്നാർ: ചില്ലറ വിൽപ്പനക്കായി കൊണ്ടു വന്ന ഹെറോയിനുമായി അതിഥി തൊഴിലാളി പൊലീസ് പിടിയിലായി. വെസ്റ്റ് ബംഗാൾ മാൾട കുറ്റു ബംഗൻജ സ്വദേശി മുബാറക് അലി (38) യെയാണ് മാന്നാർ പൊലിസും ആലപ്പുഴ ജില്ലാ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. മാന്നാർ പന്നായി പാലത്തിന് സമീപം സംശയാസ്പദമായി കണ്ട മുബാറക് അലിയെ പരിശോധിച്ചപ്പോൾ ആണ് വിൽപ്പനക്കായി ചെറിയ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ രണ്ട് ഗ്രാം ഹെറോയിൻ കണ്ടെത്തിയത്.

Related Articles

Back to top button