കലൂര്‍ സ്റ്റേഡിയത്തിലെ മൃദംഗനാദം നൃത്തപരിപാടിയുടെ 3 സംഘാടക സ്ഥാപനങ്ങളിൽ ജിഎസ്ടി റെയ്ഡ്…റെയ്ഡിൽ പിടിച്ചത്…

കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എഎംൽഎക്ക് സംഭവിച്ച അപകടവുമായി ബന്ധപ്പെട്ട നൃത്തപരിപാടിയിലെ സംഘാടക സ്ഥാപനങ്ങളുടെ ഓഫീസിൽ ജിഎസ്ടി റെയ്ഡ്. മൃദംഗനാദം നൃത്തപരിപാടിയുടെ സംഘാടകരായ കൊച്ചിയിലെ ഇവൻ്റ്സ് ഇന്ത്യ, തൃശൂരിലെ ഓസ്കാർ ഇവൻ്റ്സ്, വയനാട്ടിലെ മൃദംഗവിഷൻ എന്നീ സ്ഥാപനങ്ങളുടെ ഓഫീസുകളിലാണ് സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സിന്റെ പരിശോധന. പരിശോധന തുടർന്ന് വരികയാണെന്നും പരിപാടിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ വകുപ്പ് ശേഖരിച്ച് വരികയാണെന്നും അധികൃതർ അറിയിച്ചു.



