ആക്രി വ്യാപാരത്തിൻ്റെ മറവിൽ കോടികളുടെ തട്ടിപ്പ്.. വ്യാപാരി പിടിയിൽ…

ആക്രി വ്യാപാരത്തിൻ്റെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ പാലക്കാട് സ്വദേശിയെ ജിഎസ്ടി വകുപ്പ് അറസ്റ്റ് ചെയ്തു. ഓങ്ങല്ലൂർ സ്വദേശി നാസറിനെയാണ് ജിഎസ്ടി വകുപ്പ് അറസ്റ്റ് ചെയ്തത്. ഏകദേശം 200 കോടിയുടെ ഇടപാടുകളിലൂടെ 30 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്.

. കഴിഞ്ഞ ഒരു വർഷമായി ഇയാളുടെ പാലക്കാട് ഓങ്ങല്ലൂരിലുള്ള മൂന്ന് സ്ഥാപനങ്ങൾ സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു.എൺപതോളം വ്യാജ രജിസ്ട്രേഷനുകൾ നിർമ്മിച്ച് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തട്ടിയെടുത്താണ് ഇയാൾ നികുതി വെട്ടിച്ചിരുന്നത്. അന്വേഷണത്തിൽ ഇടപ്പള്ളി അമ്യത ​ഹോസ്പിറ്റലിന്റെ റിസപ്ഷൻ ലോഞ്ച് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പേരിലും വ്യാജരേഖകൾ ചമച്ച് രജിസ്ട്രേഷനുകൾ ഉണ്ടാക്കി തട്ടിപ്പ് നടത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇന്ന് പുലർച്ചെ ഇയാളുടെ വസതിയിൽ നടത്തിയ പരിശോധനയെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊച്ചിയിലെ ജിഎസ്ടി ഓഫീസിൽ ചോദ്യം ചെയ്യൽ തുടരുകയാണ്.

Related Articles

Back to top button