പാമ്പ് ശല്യം രൂക്ഷമാണോ.. ഈ ചെടികൾ വളർത്തിയാൽ മതി, പാമ്പിനെ എളുപ്പത്തിൽ തുരത്താം…

പാമ്പുകളെ എല്ലാവർക്കും പേടിയാണ്. പാമ്പുണ്ടെന്നറിഞ്ഞാൽ പിന്നെ ആ പരിസരത്ത് പോലും പോകാത്തവരുണ്ട്.പാമ്പിനെക്കണ്ടാൽ എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുനിക്കുന്നവരാണ് നമ്മളിൽ അധികപേരും. മറ്റുള്ള ജീവികളെ തുരത്തുന്നതുപോലെ പെട്ടെന്ന് പായിക്കാൻ കഴിയുന്ന ഒന്നല്ല പാമ്പ്. വളരെയധികം സൂക്ഷിച്ച് മാത്രമേ പാമ്പിനെ തുരത്താൻ പാടുള്ളു.വീട്ടിൽ പാമ്പ് വരാതിരിക്കാൻ ഈ ചെടികൾ വളർത്തിയാൽ മതി. അവ ഏതൊക്കെയെന്ന് അറിയാം.

  1. സവാള

സവാളയിൽ സൾഫർ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. സവാളയുടെ ഗന്ധം പാമ്പുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നവയാണ്. പ്രകൃതിദത്തമായി പാമ്പുകളെ തുരത്താൻ സഹായിക്കുന്ന ഒന്നാണിത്. അതുകൊണ്ട് തന്നെ മുറ്റത്ത് മറ്റ് ചെടികൾക്കൊപ്പം സവാള വളർത്തുന്നത് നല്ലതായിരിക്കും.

  1. ജമന്തി

പൂന്തോട്ടങ്ങൾക്ക് കൂടുതൽ ഭംഗി നൽകുന്നവയാണ് ഈ ചെടി. ജമന്തി പൂക്കൾ അവയുടെ ആഴമുള്ള നിറങ്ങൾകൊണ്ട് മറ്റുള്ളതിൽനിന്നും വ്യത്യസ്തമായിരിക്കുന്നു. ജമന്തി പൂവിന്റെ വേരുകളിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത സംയുക്തം പാമ്പുകളെ മാത്രമല്ല മറ്റ് ജീവികളെയും പ്രാണികളെയും അകറ്റാൻ സഹായിക്കുന്നു.

3 . ഇഞ്ചിപ്പുല്ല്

ഇഞ്ചിപ്പുല്ലിൽ സിട്രോണെല്ല അടങ്ങിയിട്ടുണ്ട്. ജീവികളെയും മൃഗങ്ങളെയും അകറ്റാൻ സഹായിക്കുന്നവയാണ് ഇഞ്ചിപ്പുല്ല്. പലവീടുകളിലും കൊതുകിനെ തുരത്താൻ ഇഞ്ചിപ്പുല്ല് ഉപയോഗിക്കാറുണ്ട്. ഇത് വീടിന്റെ മുറ്റത്ത് വളർത്തുകയാണെങ്കിൽ പാമ്പുകൾ വരില്ല.

Related Articles

Back to top button