കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര്.. പഞ്ചായത്ത് അംഗം ആത്മഹത്യ ചെയ്തു.. മരിച്ചത് കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിലെ….
പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ ജോസ് നെല്ലേടം ആത്മഹത്യ ചെയ്ത നിലയില്‍.പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരിനെ തുടര്‍ന്നാണ് മുള്ളൻകൊല്ലിയിലെ പഞ്ചായത്ത് അംഗമായ ജോസ് ജീവനൊടുക്കിയതെന്നാണ് ആരോപണം. ഒരു മാസം മുന്‍പ് കോണ്‍ഗ്രസ് പ്രാദേശിക നേതാവായ പുല്‍പ്പള്ളിയിലെ തങ്കച്ചന്റെ വീട്ടില്‍ നിന്ന് മദ്യവും സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തില്‍ ജോസ് നെല്ലേടം ഉള്‍പ്പടെയുള്ളവരാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ജോസ് നെല്ലേടത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.വെള്ളിയാഴ്ച രാവിലെ ഒന്‍പതോടെ വീടിന് സമീപത്തെ കുളത്തില്‍ ചാടിയ നിലയിലാണ് കണ്ടത്. കൈ ഞരമ്പ് മുറിച്ചിരുന്നു. വിഷം കഴിച്ചതായും സംശയുമുണ്ട്. അയല്‍പ്പക്കക്കാര്‍ കുളത്തില്‍നിന്നെടുത്ത് പുല്‍പ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ബത്തേരിയിലെ താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല