ലോറിയില്‍ നിറയെ നായ്ക്കളുമായി കൊട്ടാരക്കരയില്‍ സ്ത്രീകളടക്കമുള്ള അഞ്ചംഗ സംഘം.. ലക്ഷ്യം.. തടഞ്ഞുവച്ച് നാട്ടുകാര്‍…

കൊട്ടാരക്കര മേലില പഞ്ചായത്തിലെ മാക്കന്നൂരില്‍ ലോറിയില്‍ നായ്ക്കളുമായി എത്തിയ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു.നായകളെ ലോറിയിലാക്കി ഒഴിഞ്ഞ പറമ്പില്‍ ഉപേക്ഷിക്കാന്‍ആയിരുന്നു ലക്ഷ്യം.മൃഗസ്‌നേഹി എന്ന് പറയപ്പെടുന്ന സ്ത്രീയും ഇവരുടെ സഹായിമുള്‍പ്പെടെയാണ് നായകളുമായി പ്രദേശത്ത് എത്തിയത്.മാക്കന്നൂര്‍ കിണറ്റിന്‍കര മേഖലയില്‍ മൂടിക്കെട്ടിയ ലോറിയില്‍ നായ്ക്കളുമായി സ്ത്രീകള്‍ ഉള്‍പ്പെട്ട അഞ്ചംഗ സംഘം എത്തിയത്. പ്രദേശത്തെ ആളൊഴിഞ്ഞതും കാടുമൂടിയതുമായ പറമ്പില്‍ നായ്ക്കളെ ഉപേക്ഷിക്കാന്‍ എത്തിയെന്നാരോപിച്ച് നാട്ടുകാര്‍ ഇവരെ തടഞ്ഞുവയ്ക്കുകയായിരുന്നു.

ഇതില്‍ കുറച്ച് നായകളെ ഇവര്‍ പ്രദേശത്ത് തുറന്ന് വിടുകയും ചെയ്തു. എന്നാല്‍ സംഭവം മനസ്സിലാക്കിയ നാട്ടുകാര്‍ സ്ഥലത്തെത്തി പ്രതിഷേധിക്കുകയായിരുന്നു. പിന്നാലെ പൊലീസും പഞ്ചായത്ത് പ്രസിഡന്റും സ്ഥലത്തെത്തി. തുറന്ന് വിട്ട നായകളില്‍ കുറച്ച് എണ്ണത്തിനെ തിരികെ ഓടിച്ചിട്ട് പിടിച്ച് ലോറിയില്‍ തന്നെ കയറ്റി.പേവിഷബാധ മൂലം ഏഴുവയസുകാരി മരിച്ച സ്ഥലം കൂടിയാണ് ഇവിടം. തെരുവ് നായ ശല്യം വര്‍ധിച്ച ഇവിടെയാണ് വീണ്ടും നായകളെ കൊണ്ടുവിടാന്‍ സംഘം ശ്രമിച്ചത്. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് നായകളെ ഉപേക്ഷിക്കാന്‍ ശ്രമിച്ച യുവതിക്കും സംഘത്തിനും എതിരെ എറണാകുളം തൃപ്പൂണിത്തുറയില്‍ നാട്ടുാകാരുടെ പ്രതിഷേധം ഉണ്ടായത്. അറുപതിലധികം നായകളെ വാടക വീടെടുത്ത് താമസിപ്പിച്ച് പ്രദേശത്ത് മലിനീകരണവും ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും ചൊല്ലിയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

Related Articles

Back to top button