വിവാഹത്തിന് മുമ്പുള്ള ഹാൽദി ആഘോഷത്തിനിടെ വരന് ദാരുണാന്ത്യം…

വിവാഹത്തിന് മുമ്പുള്ള ആഘോഷത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട വരൻ മരിച്ചു. ഉത്തർപ്രദേശിലെ ഹാഥറസിലാണ് ദാരുണ സംഭവം. ഹൽദി ആഘോഷത്തിനിടെയാണ് ശിവം കുമാർ(22) മരണപ്പെട്ടത്.സഹോദരങ്ങൾക്കൊപ്പം നൃത്തം ചെയ്യവെയാണ് ശിവം പെട്ടെന്ന് കുഴഞ്ഞുവീണു. പിന്നീട് എഴുന്നേൽക്കാൻ സാധിച്ചില്ല. ഉടൻ ആശുപത്രിയിൽ എത്തി​ച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നും ഡോക്ടർമാർ പറഞ്ഞു. ആഗ്ര സ്വദേശിനിയുമായാണ് ശിവം കുമാറിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. യുവാവിന്റെ അമ്മ രക്താർബുദം ബാധിച്ച് ചികിത്സയിലാണ്. അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കിയിരുന്നത് ശിവം കുമാർ ആയിരുന്നെന്ന് സഹോദരൻ രാഷിത് കുമാർ പറഞ്ഞു.

Related Articles

Back to top button