ചെറിയ റേറ്റിൽ കിടിലൻ ഓണസദ്യ.. വമ്പൻ ഹിറ്റായി കുടംബശ്രീയുടെ പദ്ധതി..
വയനാട്ടിൽ ആദ്യമായി ഓണസദ്യ വിപണിയിലേക്കിറങ്ങിയ കുടുംബശ്രീയ്ക്ക് ജില്ലയിൽ ആവേശ പ്രതികരണം. വെറും രണ്ടാഴ്ച്ചക്കുള്ളിൽ 2000 പേർക്ക് ഓണസദ്യ ഒരുക്കാനുള്ള ഓർഡർ ലഭിച്ചുകഴിഞ്ഞു. വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഓൺലൈനായി ഓണസദ്യ ഓർഡർ ചെയ്യാനുള്ള കുടുംബശ്രീ ജില്ലാ മിഷന്‍റെ സംരംഭത്തിനാണ് പൊതുജനങ്ങളിൽ നിന്നും മികച്ച പിന്തുണ ലഭിക്കുന്നത്. ഓഗസ്റ്റ് 11മുതലാണ് ഓർഡർ തുടങ്ങിയത്.
28 വിഭവങ്ങൾക്ക് 300 രൂപ
രണ്ട് തരത്തിലുള്ള പായസം, കാളൻ, ഓലൻ, അവിയൽ, പച്ചടി, തോരൻ, പുളിയിഞ്ചി, ചിപ്സ്, ശർക്കര ഉപ്പേരി തുടങ്ങി 28 വിഭവങ്ങളാണ് ഓണസദ്യയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 28 വിഭവങ്ങൾ അടങ്ങിയ സദ്യയ്ക്ക് 300 രൂപയാണ് വില. കുടുംബശ്രീ അംഗങ്ങളുടെ മികവും കൈപ്പുണ്യവും ഒത്തിണങ്ങിയ വിഭവങ്ങൾ ആയതിനാൽ സാധാരണക്കാക്കിടയിൽ വമ്പൻ സ്വീകാര്യതയാണ്. വിഭവങ്ങളുടെ എണ്ണം അനുസരിച്ചു 180 രൂപ മുതൽ 300 രൂപ വരെയുള്ള നാല് തരം സദ്യകൾ തെരെഞ്ഞടുക്കാം.



