മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസ്: വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് ശശിക്ക് ജാമ്യം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ വെളളനാട് പഞ്ചായത്ത് പ്രസിഡൻറ് വെള്ളനാട് ശശിക്ക് ജാമ്യം. നെടുമങ്ങാട് ഫോറസ്റ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മുള്ളൻപന്നിയെ കൊന്ന കേസിൽ ശശി നിലവിൽ റിമാൻഡിൽ കഴിയുകയാണ്. കേസെടുത്തുവെങ്കിലും വനംവകുപ്പ് ശശിയെ അറസ്റ്റ് ചെയ്യാത്തത് വിവാദമായിരുന്നു. മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്ന് കീഴടങ്ങിയ ശശിയെ റിമാൻഡ് ചെയ്തു. പഞ്ചായത്ത് സെക്രട്ടറിയെ അധിക്ഷേപിച്ചുവെന്ന പരാതിയിൽ ശശിക്കെതിരെ എസ്‍സി എസ്ടി നിയമപ്രകാരം മറ്റൊരു കേസ് പൊലീസ് എടുത്തിട്ടുണ്ട്. ഈ കേസിനെതിരെ ശശി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ജയിലിന് പുറത്തിറങ്ങുന്ന ശശിക്കെതിരെ പൊലിസ് എന്തു നടപടിയെടുക്കുമെന്നത് നിർണായകമാണ്

Related Articles

Back to top button