മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്ന നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം… കേസിൽ വഴിത്തിരിവ്..

മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്ന നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഓടയിൽ ഉപേക്ഷിച്ച സംഭവത്തിൽ വഴിത്തിരിവ്. കേസിൽ കുട്ടിയുടെ മുത്തച്ഛനെ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ കുറ്റവാളികളുടെ പറുദീസയാകുകയാണെന്ന് ബിജെപി വിമർശിച്ചു. ഇന്നലെ രാത്രിയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കൊൽക്കത്ത ഹൂഗ്ലിയിൽ താരകേശ്വർ റെയിൽവേ സ്റ്റേഷനടുത്ത് ഷെഡ്ഡിൽ കിടന്നുറങ്ങുകയായിരുന്ന നാല് വയസുകാരിയാണ് ക്രൂരപീഢനത്തിനിരയായത്. അർദ്ധരാത്രി ഒപ്പം കിടന്ന മുത്തശ്ശി അറിയാതെ കൊതുകുവല മുറിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.


