ടെലിവിഷൻ റേറ്റിങ് പരിഷ്‌കരിച്ചു

ടെലിവിഷൻ റേറ്റിങ്ങിൽ പുതിയ പരിഷ്‌കാരങ്ങൾ വരുത്തി കേന്ദ്രം. ലാൻഡിങ് പേജിലെ വ്യൂവർഷിപ്പ് റേറ്റിങ്ങിൽ ഉൾപ്പെടുത്താനാകില്ലെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. ലാൻഡിങ് പേജ് മാർക്കറ്റിങ് ഉപകരണമായി മാത്രമേ കണക്കാക്കാനാകുവെന്ന് വിലയിരുത്തിയാണ് തീരുമാനം. ചാനലുകൾ റേറ്റിങ്ങിൽ കൃത്രിമം കാണിക്കുന്നത് തടയുകയാണ് ലക്ഷ്യം.
തീരുമാനം റേറ്റിങ്ങിൽ കൃത്രിമം കാണിക്കുന്നത് തടയാനെന്ന് കേന്ദ്രം. റേറ്റിങ്ങിന്റെ വിശ്വാസ്യത കൂട്ടുന്നതിനായി വിവരങ്ങൾ ശേഖരിക്കുന്ന വീടുകളുടെ എണ്ണം കൂട്ടാനും പുതിയ പരിഷ്‌കാരത്തിൽ നിർദേശിക്കുന്നുണ്ട്. സുതാര്യതയും വിശ്വാസതയും ഉറപ്പുവരുത്താനാണ് പുതിയ നയം. ലാൻഡിങ് പേജുകൾ ഇനി മാർക്കറ്റിങ് ഉപകരണമായി മാത്രം കണക്കാക്കും. ടിവി റേറ്റിങ് ഏജൻസികൾക്കുള്ള ആസ്തി മാനദണ്ഡങ്ങളും ലഘൂകരിച്ചു. യോഗ്യത മാനദണ്ഡം 20 കോടിയിൽ നിന്ന് അഞ്ചു കോടിയാക്കി കുറച്ചു.



