കെഎം ഷാജിക്കെതിരെ സര്‍ക്കാരും ഇഡിയും ചേര്‍ന്നു നടത്തിയത് പച്ചയായ വേട്ടയാടൽ…രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിക്കെതിരെ കേരളസര്‍ക്കാരും കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഇഡിയും ചേര്‍ന്നു നടത്തിയത് പച്ചയായ വേട്ടയാടലെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൈക്കൂലി വാങ്ങിയെന്ന് കള്ളക്കേസ് ചുമത്തിയത് ഹൈക്കോടതി തള്ളിയിട്ടും പക തീരാതെ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളുടെ നികുതിപ്പണം ചെലവഴിച്ച് സുപ്രീം കോടതിയിലും വേട്ടയാടല്‍ തുടര്‍ന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. തന്റെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേ​ജിലൂടെയായിരുന്നു കോൺ​ഗ്രസ് നേതാവിന്റെ പ്രതികരണം.

Related Articles

Back to top button