ഇ പി ജയരാജനെ കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ വിശദീകരണവുമായി ഗോവിന്ദൻ…

തിരുവനന്തപുരം : മുതിർന്ന സിപിഎം നേതാവ് ഇ പി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും മാറ്റിയതിന്റെ കാരണം പ്രവർത്തന രംഗത്തെ പോരായ്മയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇ പിയുടെ പ്രവർത്തനത്തിൽ നേരത്തെ പോരായ്മയുണ്ടായിരുന്നു. എന്നാൽ പോരായ്മ പരിഹരിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള പരിശ്രമം നടത്തി. എന്നാൽ അതിന് ശേഷവും തെരഞ്ഞെടുപ്പ് സമയത്ത് വീണ്ടും വിവാദങ്ങൾ ഉണ്ടാക്കി. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പദവിയിൽ നിന്ന് മാറ്റിയതെന്നും എംവി ഗോവിന്ദൻ അറിയിച്ചു.

Related Articles

Back to top button