‘വികസനപാതയിൽ കേരളം മുന്നേറുന്നു, തൊഴിലുറപ്പ് ഭേദഗതി തിരിച്ചടിയായി’; കേന്ദ്ര വിമർശനം വിടാതെ വായിച്ച് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം

അതിദാരിദ്ര്യ നിർമ്മാർജ്ജനം അടക്കം ഇടതു സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. കേരളം വികസനത്തിന്റെ പാതയിൽ മുന്നേറുന്നു. കഴിഞ്ഞ പത്തു വർഷം സംസ്ഥാനം മികച്ച മുന്നേറ്റം നടത്തിയെന്നും ഗവർണർ രാജേന്ദ്ര ആർലേക്കർ പ്രസംഗത്തിൽ പറഞ്ഞു. 15-ാം നിയമസഭയുടെ അവസാന സമ്മേളനത്തിനാണ് ഗവർണറുടെ നയപ്രഖ്യാപനത്തോടെ തുടക്കമായത്.

കേന്ദ്രസർക്കാരിനെതിരായ വിമർശനങ്ങളും ഗവർണർ വായിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതി തിരിച്ചടിയായി. തൊഴിലുറപ്പു പദ്ധതിയിൽ കേന്ദ്രം നടത്തിയ ഭേദഗതികളും 100 പ്രവൃത്തിദിവസം 60 ദിവസമായി കുറച്ചതും സംസ്ഥാനത്തിനു തിരിച്ചടിയാണെന്നും പദ്ധതി പഴയ നിലയിൽ നടപ്പാക്കണമെന്ന് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗവർണർ വ്യക്തമാക്കി.

കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരത്തിൽ കൈകടത്തുന്നു. കേന്ദ്രനടപടികൾ ആരോഗ്യരംഗത്തെ ഉൾപ്പെടെ ബാധിച്ചു. വിവിധ പദ്ധതികളിൽ കേന്ദ്രത്തിൽ നിന്നു ലഭിക്കാനുള്ള കുടിശിക 5650 കോടി രൂപയാണ്. ജിഎസ്ടി വിഹിതത്തിൽ കുറവുണ്ട്. വായ്പാ പരിധി കേന്ദ്രം വെട്ടിക്കുറച്ചു. ദേശീയപാത പദ്ധതിയിൽ ചെലവഴിച്ചിരിക്കുന്ന തുക കടമെടുപ്പ് പരിധിയിൽപ്പെടുത്തുന്നത് പ്രതിസന്ധിയാണ്. അമേരിക്കയിലെ താരിഫ് മാറ്റം സംസ്ഥാനത്തെ പ്രതികൂലമായി ബാധിച്ചുവെന്നും ​ഗവർണർ പറഞ്ഞു.

Related Articles

Back to top button