സർക്കാർ – രാജ്ഭവൻ പോര് തുടരുന്നു.. സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഗവർണർക്ക് ക്ഷണമില്ല…

സർക്കാരിന്റെ ഓണം വാരാഘോഷത്തിലേക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന് ക്ഷണമില്ല. സർക്കാർ – രാജ്ഭവൻ പോര് തുടരുന്ന പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം. സാധാരണഗതിയിൽ ഓണം വാരാഘോഷങ്ങളുടെ സമാപന ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യുന്നത് ഗവർണറാണ്. തുടർന്ന് മുഖ്യമന്ത്രിക്കും കുടുംബത്തിനൊപ്പമിരുന്ന് ഗവർണറും കുടുംബവും ഘോഷയാത്ര കാണുന്നതായിരുന്നു രീതി. എന്നാൽ ഗവർണർക്ക് പകരം സമാപന ഘോഷയാത്ര മന്ത്രി വി ശിവൻകുട്ടി ഫ്ളാഗ് ഓഫ് ചെയ്യുമെന്നാണ് വിവരം.

പുതിയ ഗവർണറായി ആർലേക്കർ വന്ന സമയത്ത് സർക്കാരുമായി നല്ല ബന്ധമായിരുന്നെങ്കിലും പിന്നീട് മോശമായി. ഭാരതാംബ വിവാദത്തിലാണ് ഗവർണർ-സർക്കാർ പോര് മുറുകുന്നത്. വിസി നിയമനവുമായി ബന്ധപ്പെട്ട് മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ച നിലപാട് തന്നെയാണ് ആർലേക്കറും സ്വീകരിച്ചത്. ഇതും പോര് മുറുകാൻ കാരണമായി.

Related Articles

Back to top button