ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ സിൻഡിക്കേറ്റ് അംഗങ്ങളെ നാമനിർദേശം ചെയ്ത് ഗവർണർ..

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ സിൻഡിക്കേറ്റ് അംഗങ്ങളെ നാമനിർദേശം ചെയ്ത് ഗവർണർ രാജേന്ദ്ര ആർലേക്കർ. നാല് പേരെയാണ് സിൻഡിക്കേറ്റിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്തത്. ഡോ. കെ ഉണ്ണികൃഷ്ണൻ, ഡോ. വിനീത് ആർ എസ്, ഡോ. എസ് ശ്രീകലാദേവി, സിന്ധു അന്തർജനം എന്നിവരുടെ പേരാണ് നാമനിർദേശ പത്രികയിലുളളത്

അധ്യാപക പ്രതിനിധികൾ എന്ന നിലയിൽ സംസ്കൃതം, ഇന്തോളജി, ഇന്ത്യൻ ഫിലോസഫി, ഇന്ത്യൻ ഭാഷകൾ എന്നീ വിവിധ വിഭാ​ഗങ്ങളിലെ നാല് അധ്യാപകരെയാണ് നാമനിർദേശം ചെയ്തത്. സംസ്കൃത വിഭാ​ഗത്തിലേക്ക് നാമനിർദേശം ചെയ്ത ഡോ. കെ ഉണ്ണികൃഷ്ണൻ തിരുവനന്തപുരം സംസ്കൃത കോളേജിലെ പ്രിൻസിപ്പലാണ്. ഇന്തോളജി വിഭാ​ഗത്തിൽ ഡോ. കെ ഉണ്ണികൃഷ്ണൻ. ഇന്ത്യൻ ഫിലോസഫി വിഭാ​ഗത്തിൽ തിരുവന്തപുരം എൻഎസ്എസ് കോളേജിലെ അധ്യാപികയായ ഡോ. എസ് ശ്രീകലാദേവി. ഇന്ത്യൻ ഭാഷകളുടെ വിഭാ​ഗത്തിൽ ആലപ്പുഴ എസ്ടി കോളേജിലെ അധ്യാപികയായ സിന്ധു അന്തർജനം എന്നിവരുടെ പേരാണ് പത്രികയിലുളളത്.

Related Articles

Back to top button