അമേരിക്കയില്‍ സര്‍ക്കാര്‍ ഷട്ട് ഡൗണ്‍; ധന അനുമതി ബില്‍ വീണ്ടും പരാജയപ്പെട്ടു
അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗൺ ഒമ്പതാം ദിവസവും തുടരുന്നു. സർക്കാർ ചിലവുകൾക്ക് ആവശ്യമായ ധന അനുമതി ബിൽ വീണ്ടും സെനറ്റിൽ പരാജയപ്പെട്ടതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് ജീവനക്കാർ. ജീവനക്കാരെ ഉടൻ പിരിച്ച് വിടുമെന്ന തീരുമാനം മയപ്പെടുത്തിയിരിക്കുകയാണ് വൈറ്റ് ഹൗസ്. അമേരിക്കയിൽ തുടരുന്ന ഷട്ട് ഡൗൺ ജനജീവിതത്തെ തന്നെ സ്തംഭിപ്പിച്ചിരിക്കുകയാണ്. ഷട്ട്ഡൗൺ നീണ്ടാൽ അമേരിക്കയിലുണ്ടായേക്കാവുന്ന ആഘാതങ്ങൾ നിരവധിയാണ്. സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം നിർത്തിക്കൊണ്ടുള്ള അടച്ചുപൂട്ടലാണ് ജന ജീവിതത്തെ പ്രതിസന്ധിയിലാക്കുന്നത്. സർക്കാർ തൊഴിലാളികളിൽ 40% പേരെ അതായത് 7,50,000 പേരെ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.