കായിക സംഘടനകള്‍ക്കിടയിലെ തമ്മിലടി.. നടപടിയുമായി സർക്കാർ.. ജില്ലാ സ്പോര്‍ട്സ് കൗൺസിൽ പ്രസിഡന്‍റിനെ നീക്കി….
government-removes-thiruvananthapuram district sports council president
കായിക സംഘടനകള്‍ക്കിടയിലെ തമ്മിലടിക്കിടെ തിരുവനന്തപുരം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിൽ പ്രസിഡന്‍റിനെ സ്ഥാനത്ത് നിന്ന് നീക്കി സര്‍ക്കാര്‍. തിരുവനന്തപുരം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് എസ് എസ് സുധീറിനെതിരെയാണ് നടപടി . മന്ത്രിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് സുനിൽ കുമാറിന്‍റെ അനുയായി ആണ് സുധീര്‍. ഹാൻഡ് ബാൾ താരങ്ങളുടെ സമരത്തെ സുധീർ പിന്തുണച്ചിരുന്നു. സുധീറിനെതീരെ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് രംഗത്തു വന്നിരുന്നു. ഇതിനുപിന്നാലെയാണ് സ്ഥാനത്തുനിന്നും നീക്കികൊണ്ടുള്ള നടപടി. അതേസമയം, കായിക മന്ത്രി വി അബ്ദുറഹിമാന്‍റെ പ്രതികാര നടപടിയാണിതെന്ന് ഒളിമ്പിക് അസോസിയേഷൻ ആരോപിച്ചു.