പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിച്ച് സർക്കാർ

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കുവാൻ മന്ത്രിസഭ തത്വത്തിൽ തീരുമാനിച്ചു. പെന്തകോസ്ത് ക്രൈസ്തവർ ഉൾപ്പെടെയുള്ള എസ്.സി.സി.സി, പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങൾ എന്നിവർ നേരിടുന്ന വിവിധ വിഷയങ്ങൾ പരിശോധിച്ച് ശിപാർശ സമർപ്പിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥരടങ്ങുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തി. ബിശ്വനാഥ സിൻഹ, ടി.വി അനുപമ, ജെറോമിക് ജോർജ് എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.



