‘സി എം വിത്ത് മി’ പരിപാടിയുമായി കേരള സർക്കാർ.. പുതിയ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം…
ഭരണത്തിന്റെ അവസാന വർഷം പുതിയ പദ്ധതിയുമായി സർക്കാർ.’മുഖ്യമന്ത്രി എന്നോടൊപ്പം ‘എന്ന പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. പദ്ധതികളുമായി ബന്ധപ്പെട്ട ജനങ്ങളുടെ പ്രതികരണം ശേഖരിച്ച് വിശകലനം ചെയ്യും. പൊതുജനങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങൾക്കും പരാതികൾക്കും മറുപടി ഉറപ്പാക്കും. പരിപാടിക്ക് സാങ്കേതിക-അടിസ്ഥാന സൗകര്യം ഒരുക്കാൻ കിഫ്ബിയെ ചുമതലപ്പെടുത്തി. പദ്ധതിയുടെ പ്രചരണത്തിന് 20 കോടി രൂപ അനുവദിച്ചു.
സുതാര്യവും നൂതനവും ആയ ഈ സംവിധാനത്തിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുക, ജനങ്ങളുടെ അഭിപ്രായം ഉൾക്കൊള്ളുക പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന സർക്കാരിൻ്റെ പ്രതിബദ്ധതയാണ് സാക്ഷാത്കരിക്കപ്പെടുക. ജനങ്ങൾ വികസനത്തിലെ ഗുണഭോക്താക്കൾ മാത്രമല്ല നാടിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിന് സജീവ പങ്കാളികളും ആണ് എന്നാണ് ഇതിലൂടെ ഉറപ്പാക്കപ്പെടുക.


