വിജിലൻസ് കൈക്കൂലിക്കേസ്… ഇഡി അസിസ്റ്റൻറ് ഡയറ്കർ ശേഖർ കുമാറിനെ അറസ്റ്റുചെയ്യില്ല… ഹൈക്കോടതിയെ അറിയിച്ചത് സർക്കാർ…
വിജിലൻസ് കൈക്കൂലിക്കേസിൽ ഇഡി അസിസ്റ്റൻറ് ഡയറ്കർ ശേഖർ കുമാറിനെ അറസ്റ്റുചെയ്യില്ല. ഇക്കാര്യം സംസ്ഥാന സർക്കാർ തന്നെ ഹൈക്കോടതിയെ അറിയിച്ചു. ശേഖർ കുമാറിൻറെ മുൻകൂർ ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. എങ്കിൽ അറസ്റ്റ് തടയണമെന്നായിരുന്നു ഹർജിക്കാരൻറെ ആവശ്യം.
മുൻകൂർ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുന്ന ഈ മാസം പതിനൊന്നു വരെ ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്യില്ലെന്ന് സർക്കാർ ഉറപ്പു നൽകുകയായിരുന്നു. ഇടനിലക്കാർ മുഖേന വൻ തുക കൈക്കൂലി വാങ്ങി കേസ് ഒതുക്കിത്തീർക്കുന്നു എന്നാണ് കൊച്ചിയിലെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെതിരായ ആരോപണം.