മാതാ അമൃതാനന്ദമയിക്ക് സര്‍ക്കാരിന്റെ ആദരം.. നെറുകയിൽ ചുംബിച്ച് മന്ത്രി സജി ചെറിയാൻ…

ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ മാതാ അമൃതാനന്ദമയി ലോകത്തെ മലയാളത്തില്‍ അഭിസംബോധന ചെയ്തതിന്റെ രജത ജൂബിലി ആഘോഷവേളയില്‍ ആദരവുമായി സംസ്ഥാന സര്‍ക്കാര്‍. അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ നടന്ന ചടങ്ങിലാണ് സർക്കാരിന്റെ വക ആദരം സജി ചെറിയാൻ സമർപ്പിച്ചത്. അമൃതാന്ദമയിയെ ചേർത്ത് പിടിച്ച് ആശ്ലേഷിച്ച് നെറുകയിൽ ചുംബിച്ച് ചിത്രങ്ങളെടുക്കാനായി മന്ത്രി പോസ് ചെയ്യുകയും ചെയ്തു.
ഐക്യരാഷ്ട്രസഭയിലെ പ്രസംഗം ‘അമൃതവര്‍ഷം 72’ വേദിയില്‍ പുനരവതരിപ്പിച്ചപ്പോള്‍ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയ ആയിരങ്ങള്‍ ഹര്‍ഷാരവം മുഴക്കി.

അതേസമയം, അമൃതാനന്ദമയിയുടെ 72ാം ജന്മദിനാഘോഷ ചടങ്ങുകൾ ഇന്ന് കൊല്ലം അമൃതപുരിയിൽ നടക്കും. അമൃതവർഷം 72ന്റെ ഭാഗമായി സമൂഹ വിവാഹം നടത്തും. പിറന്നാൾ ആഘോഷങ്ങൾക്കായി വള്ളിക്കാവിലേക്ക് ലക്ഷങ്ങൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ അടക്കമുള്ള പ്രമുഖർ പിറന്നാൾ ആശംസകളുമായി എത്തും. രാവിലെ ഒൻപത് മണിക്ക് ആരംഭിക്കുന്ന ആഘോഷങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഉണ്ടാകും.

Related Articles

Back to top button