ഡിഎ വർദ്ധിപ്പിച്ചു; സർക്കാർ ജീവനക്കാർക്ക് ആശ്വാസം…..

സർക്കാർ ജീവനക്കാരുടേയും ,പെൻഷൻകാരുടേയും ഡിഎ സർക്കാർ വർദ്ധിപ്പിച്ചു . 3% വർദ്ധനയാണ് വരുത്തിയത്. ഡിഎ കുടിശിക തീർത്തു നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഒരു ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം ലഭിക്കുന്ന വിധത്തിലാണ് ഉത്തരവ്. ശേഷിക്കുന്ന കുടിശിക മാർച്ചിൽ നൽകും. അതിന് പ്രത്യേകം ഉത്തരവിറക്കും. ഡിഎ 22 %ത്തിൽ നിന്ന് 25 %മാക്കിയിട്ടുണ്ട്. ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു. ഒരു ഗഡു ഡിഎ ഫെബ്രുവരി മാസത്തിന്‍റെ ശമ്പളത്തോടൊപ്പവും ബാക്കി ഡിഎ, ഡിആര്‍ ഗഡുക്കള്‍ മാർച്ച് മാസത്തോടെയും നല്‍കും എന്നായിരുന്നു പ്രഖ്യാപനം.



