സർക്കാർ ഉദ്യോ​ഗസ്ഥയെ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി

സർക്കാർ ഉദ്യോഗസ്ഥയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥ അഞ്ജലി കമ്പാനൂരാണ് കൊല്ലപ്പെട്ടത്. ഷഹബാദ് മുനിസിപ്പൽ കൗൺസിൽ മുൻ ചെയർപേഴ്സണാണ് അഞ്ജലി കമ്പാനൂർ. അഞ്ജലിയുടെ ഭർത്താവ് ഗിരീഷ് കമ്പാനൂർ 3 വർഷം മുൻപ് കൊല്ലപ്പെട്ടിരുന്നു. കോൺഗ്രസ് നേതാവായിരുന്നു ഗിരീഷ്. അഞ്ജലിയെ കൊന്നത് ഭർത്താവിനെ കൊലപ്പെടുത്തിയ അതേ സംഘമാണെന്നാണ് നിഗമനം. സംഭവത്തിൽ നാലുപേരെ യാദ്ഗിരി പൊലീസ് അറസ്റ്റ് ചെയ്തു. സൂത്രധാരകർക്കായി തിരച്ചിൽ തുടരുന്നതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിന് കാരണം മുൻ വൈരാഗ്യമെന്നാണ് പൊലീസിന്റെ ഭാ​ഗത്ത് നിന്നുള്ള വിശദീകരണം

Related Articles

Back to top button