വയനാട് ടൗൺഷിപ്പ്.. എൽസ്റ്റൺ എസ്റ്റേറ്റ് സർക്കാർ ഏറ്റെടുത്തു… നാളെ മുതൽ തന്നെ നിർമ്മാണം…

വയനാട് പുനരധിവാസത്തിൻ്റെ ഭാഗമായി ടൗൺഷിപ്പ് നിർമിക്കാനായി എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുത്ത് സർക്കാർ. നിയമ തർക്കങ്ങൾക്കിടെയാണ് ഭൂമി ഏറ്റെടുത്തിരിക്കുന്നത്.എസ്റ്റേറ്റ് ഏറ്റെടുത്തതായി എൽസ്റ്റണിൽ കളക്ടർ നോട്ടീസ് പതിച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് വന്ന് മണിക്കൂറുകൾക്കുള്ളിലാണ് നടപടി.

64.4705 ഹെക്ടർ ഭൂമിയാണ് ദുരന്തനിവാരണ ഉത്തരവ് പ്രകാരം ഏറ്റെടുത്തിട്ടുള്ളത്. നാളെ മുതൽ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾക്കായുള്ള നടപടികൾ തുടങ്ങുമെന്നാണ് വിവരം

Related Articles

Back to top button