ഗോപൻ സ്വാമി സമാധി കേസ്…കല്ലറ ഉടൻ പൊളിക്കില്ല…കാരണങ്ങളിതൊക്കെ…

തിരുവനന്തപുരം: വിവാദമായ നെയ്യാറ്റിൻകര സമാധി കേസിൽ ഗോപനെ അടക്കിയ കല്ലറ ഉടൻ പൊളിക്കേണ്ടെന്ന് തീരുമാനം. കല്ലറ പൊളിക്കാനുള്ള ഉത്തരവിന് പിന്നാലെ അതിനുള്ള നീക്കങ്ങൾ നടക്കവെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതോടെ സ്ഥലത്ത് പ്രതിഷേധം ഉയർന്നിരുന്നു. ഇതേ തുടർന്ന് സംഘർഷ സാധ്യത ഉടലെടുത്തതോടെയാണ് കല്ലറ ഉടൻ പൊളിക്കേണ്ടെന്ന് തീരുമാനം ഉണ്ടായത്. വിഷയത്തിൽ അന്തിമ തീരുമാനം വരുന്നത് വരെ നടപടി ക്രമങ്ങൾ നിർത്തിവെയ്ക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകുകയായിരുന്നു. ഇതോടെ സബ്കളക്ടറും സംഘവും പ്രദേശത്ത് നിന്നും മടങ്ങുകയായിരുന്നു.

കല്ലറ പൊളിക്കാൻ തീരുമാനമായതോടെ നാട്ടുകാരും ഹൈന്ദവ സംഘടന പ്രവർത്തകരും തമ്മിൽ തർക്കം ഉടലെടുത്തിരുന്നു. ഇരു വിഭാഗത്തെയും പൊലീസ് സ്ഥലത്ത് നിന്ന് മാറ്റാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇരുവിഭാഗങ്ങളും തമ്മിൽ വീണ്ടും സംഘർഷം ഉണ്ടാകുകയായിരുന്നു. കല്ലറ പൊളിക്കാനായി നോട്ടീസ് നൽകിയിട്ടില്ലെന്നും, കുടുംബത്തിന്റെ കൈവശമുള്ള, പൂജകൾ ചെയ്യുന്ന സ്ഥലമായതിനാൽ കല്ലറ പൊളിക്കാനായി സാധിക്കില്ലെന്നുമാണ് ഒരു വിഭാഗത്തിന്റെ വാദം.

Related Articles

Back to top button