നെയ്യാറ്റിൻകര ഗോപൻ സമാധി.. അന്വേഷണം.. തുടർനടപടി.. രാസപരിശോധനാ ഫലത്തിന്….

ആറാലുമൂട് ഗോപന്റെ മരണത്തിൽ അന്വേഷണം തുടരുമെന്ന് പൊലീസ്. ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം നിർണായകമാണ്. അത് ലഭിച്ചതിനു ശേഷം തുടർനടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം. ഫലം വേഗത്തിൽ ലഭിക്കാൻ പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്.

മക്കളുടെ മൊഴിയിൽ വൈരുദ്ധ്യമുള്ളതിനാൽ വീണ്ടും മൊഴി രേഖപ്പെടുത്തിയേക്കും. അതേസമയം രാസ പരിശോധന ഫലം ലഭിച്ചാൽ വരും ദിവസങ്ങളിൽ കുടുംബാംഗങ്ങളെ പൊലീസ് ചോദ്യം ചെയ്യൽ ആരംഭിക്കും.നെയ്യാറ്റിൻകര ഗോപൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. കാലുകളിൽ പഴക്കം ചെന്ന മുറിവുകൾ കണ്ടെത്തി. ഇത് പ്രമേഹത്തെ തുടർന്ന് ഉണ്ടായതാകാമെന്നാണ് വിദഗ്ദരുടെ നിഗമനം. ഹൃദയ വാൽവിൽ രണ്ട് ബ്ലോക്കുകളും കണ്ടെത്തിയിട്ടുണ്ട്. ഇത് മരണകാരണമായോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ഏറെ കാലമായി കിടപ്പിലായിരുന്നു ഗോപൻ. ഇതിന്റെ ഭാഗമായി ചെറിയ മുറിവുകളും,കരിവാളിപ്പും ശരീരത്തിലുണ്ടായിരുന്നു.

Related Articles

Back to top button