ജീവനക്കാർക്ക് ഗൂഗിളിന്റെ മുന്നറിയിപ്പ്…വർക്ക് ഫ്രം ഹോം മതിയാക്കി ഓഫീസിലേക്ക് തിരികെ എത്തണം…
കോവിഡ് മഹമാരിക്ക് ശേഷമാണ് ലോകത്ത് ‘വർക്ക് ഫ്രം ഹോം’ എന്നതിന് കൂടുതൽ ജനപ്രീതി ഉണ്ടായത്. വീട്ടിലിരുന്നു ജോലി ചെയ്താൽമതിയെന്ന വൻകിട കമ്പനികൾ വരെ ഓഫർ നൽകിയപ്പോൾ ജീവനക്കാർ സന്തോഷിച്ചു. എന്നാൽ പകർച്ചവ്യാധി അവസാനിച്ചിട്ടും ജീവനക്കാർ മുഴുവനായി ഓഫീസുകളിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ ഇപ്പോൾ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഗൂഗിൾ. ജീവനക്കാർ ഓഫീസിലേക്ക് മടങ്ങിയില്ലെങ്കിൽ അവരുടെ ജോലി നഷ്ടമായേക്കും എന്ന രീതിയിലുള്ള മുന്നറിയിപ്പാണ് ഗൂഗിൾ നൽകുന്നത്. കമ്പനി ചെലവ് ചുരുക്കൽ നടത്തുന്നതിന്റെ ഭാഗമായി കൂടിയാണ് ഈ നീക്കം എന്നാണ് സൂചന .2023 ൽ വലിയ പിരിച്ചുവിടലാണ് കമ്പനി നടത്തിയത്. പല ജോലികളും വെട്ടിക്കുറച്ചു. നിലവിൽ ഏറ്റവും കൂടുതൽ ഈ തീരുമാനം ബാധിക്കുക ഗൂഗിളിന്റെ എച്ച്ആർ യൂണിറ്റായ പീപ്പിൾ ഓപ്പറേഷൻസിനാണ്. ഓഫീസിൽ നിന്ന് 50 മൈലിനുള്ളിലെ ജീവനക്കാർ ജൂൺ മാസത്തോടെ ഹൈബ്രിഡ് ജോലികളിലേക്ക് മാറണം, അല്ലാത്തപക്ഷം ജോലി നഷ്ടപ്പെടും. എന്നാണ് ഗൂഗിളിന്റെ തീരുമാനം.



