ഗൂ​ഗിൾ മാപ്പ് ചതിച്ചതാ!.. അര്‍ധരാത്രിയിൽ കാറിൽ വരുന്നതിനിടെ അധ്യാപകർക്ക് സംഭവിച്ചത്.. ഒടുവിൽ രക്ഷക്കായി ഓടിയെത്തിയത്….

ഗൂഗില്‍ മാപ്പിന്റെ സഹായത്താല്‍ കാറില്‍ സഞ്ചരിച്ച യുവാക്കള്‍ വനത്തില്‍ കുടുങ്ങി. കാഞ്ഞിരപ്പുഴ വനത്തിലാണ് അധ്യാപകരായ യുവാക്കള്‍ കുടുങ്ങിയത്.ഒടുവിൽ യുവാക്കളെ അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. കാഞ്ഞിരപ്പുഴ വനത്തിൽ അര്‍ധരാത്രി 12 മണിയോടെ ഗൂഗിൾ മാപ്പിന്‍റെസഹായത്താൽ കാറിൽ സഞ്ചരിച്ചവർക്കാണ് പണി കിട്ടിയത്. വയനാട് കൽപ്പറ്റ ഉമ്മുൽഖുറ അറബിക്ക് കോളേജിലെ അധ്യാപരായ ഫൗസി , ഷുഹൈബ്, മുസ്ഫർ, ഷമീം , അസിം എന്നിവരാണ് വനത്തിൽ മണിക്കൂറുകളോളം കുടുങ്ങിയത്.

സഹപ്രവർത്തകന്‍റെകല്യാണ വീട് സന്ദർശിച്ചശേഷം തിരിച്ചുവരുന്നതിനിടെ വഴിതെറ്റി വനത്തിനുള്ളിൽ അകപ്പെടുകയായിരുന്നു. ശക്തമായ മഴയിൽ സംഘം സഞ്ചരിച്ച കാർ ചെളിയിൽ പൂണ്ടുപോകുകയും കാറിനകത്ത് വെള്ളം കയറി ഓഫാകുകയും ചെയ്തു. ഇതോടെ സംഘം വനത്തിൽ മണിക്കൂറുകളോളം കുടുങ്ങി.വന്യമൃഗങ്ങളും ഇഴജന്തുക്കളുമുള്ള വനത്തിൽ നിസഹായാവസ്ഥയിലായ സംഘം നിലമ്പൂർ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.ഫയർ ഫോഴ്സ് വാഹനം കെട്ടിവലിച്ച് സംഘത്തെ സുരക്ഷിതമായ സ്ഥലത്ത് എത്തിക്കുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കാര്‍ വലിച്ച് പുറത്തെത്തിക്കാനായത്.

Related Articles

Back to top button