നടന്നത് ഗൂഗിളിന്റെ ചതി.. ഗൂഗിള്‍ മാപ്പിട്ട് ആശുപത്രിയിലേക്ക്.. പക്ഷെ ചെന്നെത്തിയത്…

ഗൂഗിള്‍ മാപ്പിട്ട് ആശുപത്രിയിലേക്ക് പോയ സംഘത്തിന്റെ വാഹനം എത്തിയത് കാട്ടില്‍. ഒടുവില്‍ വിവരം അറിഞ്ഞെത്തിയ അഗ്‌നിരക്ഷാ സേനയാണ് കാട്ടില്‍ കുടുങ്ങിയ സംഘത്തെ രക്ഷിച്ചത്.തൃശൂര്‍ സ്വദേശിയായ അലന്‍ വര്‍ഗീസിന്റെ വാഹനമാണ് കാട്ടില്‍ കുടുങ്ങിയത്. ജോലി സംബന്ധമായ ആവശ്യത്തിന് കണ്ണൂരിലെത്തിയ സംഘത്തിലെ ഒരാള്‍ക്ക് സുഖമില്ലാതാകുകയായിരുന്നു.
തുടർന്ന് കണ്ണപുരം ഭാഗത്തുനിന്ന് പരിയാരം ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടി.കാടുനിറഞ്ഞ് ഇടുങ്ങിയ, വാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയാത്ത കുഞ്ഞന്‍ചാല്‍ ഭാഗത്തു കൂടിയുള്ള വഴിയാണ് ഗൂഗിള്‍ മാപ്പ് കാണിച്ചത്.ഇതുവഴി പോയ ജീപ്പ് ചെറിയ താഴ്ചയിലേക്ക് ചരിഞ്ഞ് കുടുങ്ങി. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് തളിപ്പറമ്പില്‍നിന്ന് അഗ്‌നിരക്ഷാ സേനയെത്തി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ വാഹനം വലിച്ചുകയറ്റുകയായിരുന്നു.



