ടിക്കറ്റ് ബുക്ക് ചെയ്ത് പണി കിട്ടയവരെ സന്തോഷിപ്പിക്കാൻ ഇൻഡിഗോ! നഷ്ടപരിഹാരത്തിന് പുറമെ

ഇൻഡിഗോ പ്രതിസന്ധിയിൽ ഏറ്റവും വലിയ ദുരിതം നേരിട്ട യാത്രക്കാര്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി ഇൻഡിഗോ. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന വിമാനം റദ്ദാക്കലുകളും വൈകലുകളും മൂലം ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട യാത്രക്കാര്‍ക്കാണ് പ്രത്യേക ഓഫറുമായി ഇൻഡിഗോ എത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിച്ച യാത്രക്കാർക്ക് 10,000 രൂപയുടെ യാത്രാ വൗച്ചറുകൾ സൗജന്യമായി നൽകുമെന്നാണ് ഇൻഡിഗോ എയർലൈൻസ് പ്രഖ്യാപിച്ചു. യാത്രാ വൗച്ചറുകൾ ഡിസംബർ 3 മുതൽ 5 വരെ യാത്ര ചെയ്തവർക്ക് മാത്രമായിരിക്കുമെന്ന് ഇൻഡിഗോ പ്രസ്താവനയിൽ വ്യക്തമാക്കി




