ആര്‍സിബിയെ നേരിടാനൊരുങ്ങുന്ന കൊല്‍ക്കത്തയ്ക്ക് ആശ്വാസവാര്‍ത്ത…വിന്‍ഡീസ് താരങ്ങള്‍ ടീമിനൊപ്പം ചേരും…

ഐപിഎല്‍ ശനിയാഴ്ച റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടാനൊരുങ്ങുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആശ്വാസവാര്‍ത്ത. വിന്‍ഡീസ് താരങ്ങളായ സുനില്‍ നരെയ്‌നും ആന്ദ്രേ റസലും, റോവ്മാന്‍ പവലും മത്സരത്തിന് മുന്‍പ് ടീമിനൊപ്പം ചേരും. ഐപിഎല്‍ നിര്‍ത്തിവച്ചപ്പോള്‍ താരങ്ങള്‍, മെന്റര്‍, ഡ്വയ്ന്‍ ബ്രാവോയ്‌ക്കൊപ്പം ദുബായിലേക്ക് പോയിരുന്നു. നാലംഗ സംഘം അഫ്ഗാനിസ്ഥാന്‍ താരം റഹ്മത്തുള്ള ഗുര്‍ബാസിനൊപ്പം നാളെ രാത്രിയോ മറ്റന്നാള്‍ രാവിലെയോ ടീമിനൊപ്പം ചേരും. ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ആന്റിച് നോര്‍ക്കിയ മാലദ്വീപില്‍ നിന്ന് നേരിട്ട് ബെംഗളൂരുവിലെത്തും. ക്വിന്റണ്‍ ഡി കോക്ക്, മോയിന്‍ അലി, സ്‌പെന്‍സര്‍ ജോണ്‍സണ്‍ എന്നിവര്‍ തിരിച്ചെത്തുന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ആയിട്ടില്ല.

ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറും ദക്ഷിണാഫ്രിക്കന്‍ പേസര്‍ ജെറാള്‍ഡ് കോറ്റ്‌സിയും ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് ടീമിനൊപ്പം ചേരും. ബട്‌ലറും കോറ്റ്‌സിയും മാത്രമാണ് ഐപിഎല്‍ നിര്‍ത്തിവച്ചപ്പോള്‍ നാട്ടിലേക്ക് മങ്ങിയ ഗുജറാത്ത് താരങ്ങള്‍. റാഷിദ് ഖാന്‍, ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡ്, കാഗിസോ റബാഡ, കരീം ജാനറ്റ് എന്നിവര്‍ ടീമിനൊപ്പം തുടരുകയായിരുന്നു. ഇവര്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ കഴിഞ്ഞദിവസം പരിശീലനം പുനരാരംഭിച്ചിരുന്നു. 16 പോയിന്റുമായി ലീഗില്‍ ഒന്നാംസ്ഥാനത്താണ് ഗുജറാത്ത് ടൈറ്റന്‍സ്. ഞായറാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെയാണ് ഗുജറാത്തിന്റെ അടുത്ത മത്സരം.

Related Articles

Back to top button