ഹരിപ്പാട് കെഎസ്ആർടിസി ബസിൽ തിക്കും തിരക്കും..മാല കവ‍ർന്നു..മൂന്ന് സ്ത്രീകൾ പിടിയിൽ…

ബസിനുള്ളിൽ മാല മോഷണം നടത്തിയ മൂന്ന് സ്ത്രീകൾ പിടിയിൽ. മണ്ണാറശാല ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ കൊല്ലം എഴുകോൺ സ്വദേശിനി രാജമ്മയുടെ ഒന്നേമുക്കാൽ പവന്റെ സ്വർണ്ണ മാലയാണ് മോഷ്ടിച്ചത്.സംഭവത്തിൽ കർണാടക മാംഗ്ലൂർ ബന്ത വാലയ് സ്വദേശികളായ ചോടമ്മ (52), ലക്ഷ്മി അമ്മ (37), കെണ്ടമ്മ (47) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഹരിപ്പാട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ വെച്ചാണ് മോഷണം നടന്നത്.

ബസിലേക്ക് കയറുന്നതിനിടെ തിരക്ക് ഉണ്ടാക്കിയാണ് മാല പൊട്ടിച്ചെടുത്തത്. ഇത് ശ്രദ്ധയിൽ പെട്ടതോടെ രാജമ്മ ബഹളം വയ്ക്കുകയും നാട്ടുകാർ ചേർന്ന് യുവതികളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ ബാഗിനുള്ളിൽ നിന്നും മോഷണം പോയ മാല കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related Articles

Back to top button