പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണമോഷണം.. നിർണായക നീക്കവുമായി പൊലീസ്…

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണമോഷണവുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് നുണ പരിശോധന നടത്താൻ പൊലീസ് തീരുമാനം. 8 ജീവനക്കാരെ നുണപരിശോധന നടത്താൻ ഫോർട്ട് പൊലീസ് കോടതിയിൽ അനുമതി തേടി. ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകിയത്. ക്ഷേത്രത്തിലെ ശ്രീകോവിലിൻ്റെ നിർമ്മാണത്തിന് പുറത്തെടുത്ത സ്വർണമാണ് കാണാതായത്.

പിന്നീട് ഈ സ്വർണം ക്ഷേത്രമതിലിനകത്തെ മണലിൽ നിന്നും കണ്ടെത്തുകയായിരുന്നു. അന്ന് സ്വർണം കൈകാര്യം ചെയ്തവരെയാണ് നുണപരിശോധന നടത്തുന്നത്.

Related Articles

Back to top button