ഇന്ന് സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഒരു പവന് എത്ര നൽകണം

സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടർന്നു. ഇന്നലെ പവന് 400 രൂപ കുറഞ്ഞിരുന്നു. വിവാഹ വിപണിയിൽ സ്വർണവില ഇപ്പോഴും 95,000 ത്തിന് മുകളിൽ നിൽക്കുന്നത് ഉപഭോക്താക്കൾക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുത. വിവാഹം അടുത്ത രണ്ട് മാസങ്ങളിൽ നടക്കും എന്നിരിക്കെ ഇത് വിവാഹ വിപണിയെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 95,440 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് അടുത്ത് നൽകണം

Related Articles

Back to top button